ഹൃദയാഘാതം പോലുള്ള പല രോഗങ്ങൾക്കും ഉയർന്ന രക്തസമ്മർദ്ദം കാരണമായേക്കാം. ഉയർന്ന രക്തസമ്മർദ്ദം തടയാൻ സഹായിക്കുന്ന പച്ചക്കറികളെ പറ്റി അറിയാം. സോഡിയം ഉള്ളവ ഒഴിവാക്കി, നാരുകൾ കൂടുതലുള്ള പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം പൊട്ടാസ്യം, ബീറ്റാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്ന കാരറ്റ് രക്തചംക്രമണം വർദ്ധിപ്പിക്കാനും രക്തധമനികളുടെ മികച്ച പ്രവർത്തനത്തിനും സഹായിക്കുന്നു.
രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളെയും തടയാൻ സെലറിക്കാവും. കാരണം ഇതിൽ ആരോഗ്യകരമായ ഫൈറ്റോ കെമിക്കലുകളുണ്ട്. ഇതിൽ സോഡിയം അംശം കുറവും നാരുകൾ, മഗ്നീഷ്യം തുടങ്ങിയവ കൂടുതലുമാണ്. കാബേജ് രക്തസമ്മർദ്ദം തടയാൻ നല്ലതാണ്. ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3) അടങ്ങിയ ബീറ്റ‌്‌റൂട്ട് കഴിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യും. മധുരക്കിഴങ്ങിൽ പൊട്ടാസ്യവും ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന അനേകം പോഷകങ്ങളും അടങ്ങിയിരിക്കുന്നു.