ന്യൂയോർക്ക്: നൊവാക്ക് ജോക്കോവിച്ചിനെ യു.എസ് ഓപ്പൺ ടെന്നിസിൽ നിന്നും അയോഗ്യനാക്കി. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ലൈന്‍ ജഡ്ജിക്ക് നേരെ പന്തടിച്ചതിനാലാണ് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിനെ അയോഗ്യനാക്കിയത്. പന്ത് കൊണ്ട് ലൈന്‍ ജഡ്ജി നിലത്തുവീണു.
ആദ്യ സെറ്റില്‍ 5-6 ന് സ്പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് തോറ്റ് നില്‍ക്കെയാണ് സംഭവം. റാക്കറ്റില്‍ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് ലൈന്‍ ജഡ്ജിയുടെ കഴുത്തില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ നിലത്തുവീണ അവർക്കരികിലെത്തി ജോക്കോവിച്ച് മാപ്പ് പറഞ്ഞു.
എന്നാൽ മത്സരനിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു.കോര്‍ട്ടില്‍വച്ച് ഒരാൾക്ക് നേരെ പന്തടിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യതയാക്കുമെന്നാണ് നിയമം. .
Novak Djokovic, the #1 tennis player in the world, was disqualified from US Open after accidentally hitting line judge in the throat with a tennis ball.
— Pop Crave (@PopCrave) September 6, 2020
Prior to today, Djokovic was undefeated all year and was the clear favorite to win the tournament.
pic.twitter.com/pWjjom6HWa