ഇന്ന് താര രാജാവ് മമ്മൂട്ടിയുടെ ജന്മദിനമാണ്. ആരാധകരും സിനിമാ താരങ്ങളുമുൾപ്പെടെ നിരവധിയാളുകൾ അദ്ദേഹത്തിന് ആശംസകളറിയിച്ച് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. അതിൽ നടൻ ഹരീഷ് പേരടിയുടെ ആശംസ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കഥാപാത്രങ്ങൾക്കുവേണ്ടി എന്തും വിളിച്ചു പറയുന്ന തന്നെ പോലെ ഒരുത്തന്റെ പേരുപോലും സംവിധായകരോട് പറയുന്ന, എത്ര തിരക്കിലാണെങ്കിലും ഒരു മെസേജിന് പോലും മറുപടി തരുന്ന മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടില്ലെങ്കിൽ അത് തന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ‌്മയാവുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ പാവം മമ്മൂക്കയ്ക്ക്..എന്നെ പോലെ എന്തും വിളിച്ചു പറയുന്ന ഒരുത്തനെ പോലും കഥാപാത്രങ്ങൾക്കുവേണ്ടി എന്റെ പേര് സംവിധായകരോട് പറയുന്ന മമ്മൂക്കയ്ക്ക് ...എത്ര തിരക്കിലാണെങ്കിലും ഒരു മെസേജിന് പോലും മറുപടി തരുന്ന മമ്മൂക്കയ്ക്ക് ...ഇഷ്ടങ്ങളെയും ഇഷ്ടകേടുകളേയും ഒരേ മനസ്സോടെ സ്വീകരിക്കുന്ന മമമുക്കക്ക് ..ഞാൻ പിറന്നാൾ ആശംസകൾ നേർന്നിട്ടില്ലെങ്കിൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന മനുഷ്യത്വമില്ലായ്‌മയാവും...ഒരായിരം പിറന്നാൾ ആശംസകൾ മമ്മൂക്ക ...നിങ്ങളുടെ കഥാപാത്രങ്ങൾ വരും തലമുറയുടെ പാഠ പുസ്തകങ്ങളാണ് ...കൊറോണ കാലമായതുകൊണ്ട് ഈ ഓൺലൈൻ ഉമ്മ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുക...