തിരുവനന്തപുരം: കൊവിഡിന്റെ രൂക്ഷവ്യാപനം തുടരുന്നതിനിടെ അഞ്ച് മാസങ്ങൾക്ക് ശേഷം കർശന നിയന്ത്രണങ്ങളോടെ രാജ്യത്ത് മെട്രോ ട്രെയിൻ സർവീസുകൾ തുടങ്ങി. കൊച്ചി മെട്രോയും ഇന്നുമുതൽ സർവീസ് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാവിലെ ഏഴ് മുതൽ 11 വരെയും വൈകുന്നേരം നാല് മുതൽ 8 വരെയുമാണ് സർവീസ്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പനിയുള്ളവർക്ക് മെട്രോയിൽ യാത്ര ചെയ്യാൻ അനുവാദമില്ല. ട്രെയിനിനുള്ളിലും സ്‌റ്റേഷനുകളിലും സാമൂഹിക അകലം പാലിക്കണം. ഒന്നിടവിട്ടുള്ള സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. ടോക്കൺ നൽകില്ല. പകരം സ്‌മാർട്ട് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ട്രെയിനിന് സ്‌റ്റോപ്പില്ല. യാത്രക്കാർ കൈവശം സാനിറ്റൈസർ കരുതണം.