ബംഗളൂരു: മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും. ബംഗളുരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയത്. ഇവരെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യും. നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചതിനാണ് രാഗിണി ദ്വിവേദിക്കെതിരെ കേസെടുത്തത്. മുഹമ്മദ് അനൂപിനെ പ്രതിയാക്കി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
കേസിൽ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കന്നഡ സിനിമാരംഗത്തെ മുൻനിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബംഗളുരുവിലെ വീട്ടിൽ ഡ്രഗ് പാർട്ടി നടത്തിയതായും കണ്ടെത്തിയിരുന്നു. കേസിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ വിരൻ ഖന്ന മൂന്നും, വ്യവസായിയായ രാഹുൽ പതിനൊന്നാം പ്രതിയുമാണ്.