ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 90,802 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,04614 ആയി ഉയർന്നു. ഇതിൽ 8.82 ലക്ഷം സജീവ കേസുകളാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം തുടർച്ചയായ രണ്ടാം ദിനമാണ് ഇന്ത്യയിൽ 90,000ത്തിലധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 1016 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 71642 ആയി ഉയർന്നു. 77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ബ്രസീലിൽ 4,137,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.126,686 പേർ കൊവിഡ് മൂലം മരണമടഞ്ഞു. 3,317,227 പേർ സുഖം പ്രാപിച്ചു.രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. യു.എസിൽ 6,460,250 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 193,250 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,725,970 ആയി.