one

കേരള മുഖ്യമന്ത്രിയായി മെഗാസ്‌‌റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' ചിത്രത്തിന്റെ മൂന്നാമത് ടീസർ മെഗാസ്‌‌റ്റാറിന്റെ പിറന്നാളിന് പുറത്ത് വിട്ട് താരപുത്രൻ ദുൽഖർ സൽമാൻ.'വാപ്പച്ചിയുടെ പിറന്നാൾ ദിനത്തിൽ സന്തോഷത്തോടെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്നു.' എന്ന കുറിപ്പോടെ ഇച്ചായീസ് പ്രൊഡക്‌ഷൻസിന്റെ യൂട്യൂബ് ചാനലിലാണ് പുത്തൻ ടീസർ എത്തിയിരിക്കുന്നത്.

ബോബി-സഞ്ജയ് തിരക്കഥയിൽ ഇച്ചായീസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളി‌റ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണ് വൺ.'ചിറകൊടിഞ്ഞ കിനാവുകൾ'ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ, ശങ്കർ രാമകൃഷ്‌ണൻ എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്നചിത്രത്തിൽ മുഖ്യമന്ത്രിയായ കടക്കൽ ചന്ദ്രനെ താരം അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ റഫീക് അഹമ്മദിന്റെയാണ്. സംഗീത സംവിധാനം ഗോപി സുന്ദർ. ഛായാഗ്രാഹകൻ വൈദി സോമസുന്ദരം.