containment-zone

തിരുവനന്തപുരം: ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ ജില്ലാകളക്ടർ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ കരിമഠം കോളനി (മണക്കാട് വാർഡ്), കുര്യാത്തി റസിഡൻസ് അസോസിയേഷൻ, എം.എസ് നഗർ (കുര്യാത്തി വാർഡ്), കരകുളം ഗ്രാമപഞ്ചായത്തിലെ കല്ലയം, പ്ലാവുവിള, കോട്ടുകൽ ഗ്രാമപഞ്ചായത്തിലെ പുന്നകുളം, ഓഫീസ് വാർഡ്, തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട എന്നീ പ്രദേശങ്ങളാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. ഈ പ്രദേശങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലർത്തണമെന്നുംജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈകോണം, ഇരിഞ്ഞൽ, പളളിവേട്ട, വെളളനാട് ഗ്രാമപഞ്ചായത്തിലെ കടുക്കാമൂട്, കോർപ്പറേഷനു കീഴിലെ തെലുങ്ക് ചെട്ടി തെരുവ് (കരമന വാർഡ്) എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.