ഇന്ന് മമ്മൂട്ടിയുടെ 69ാം ജന്മദിനമാണ്.താരരാജാവിന് സ്നേഹത്തിൽ ചാലിച്ച പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആശംസ നേർന്നിരിക്കുന്നത്.
വാപ്പച്ചിക്ക് ഉമ്മ കൊടുക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റേത്!
എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്നതിൽവച്ച് ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. ഈ വ്യക്തിയെ എനിക്ക് എന്തിനും ആശ്രയിക്കാം. എല്ലാം കേട്ട് എന്നെ എപ്പോഴും ശാന്തനാക്കുന്നയാൾ. നിങ്ങളാണ് എന്റെ സമാധാനം. നിങ്ങളുടെ അവിശ്വസനീയമായ രീതികൾക്കനുസരിച്ച് ജീവിക്കാൻ ഞാൻ എല്ലാ ദിനവും ശ്രമിക്കുന്നു. വാപ്പച്ചിക്കൊപ്പമുള്ള ഈ സമയം ഏറ്റവും വലിയ അനുഗ്രഹമാണ്. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ജന്മദിനാശംസകൾ വാപ്പ... കൂടുതൽ ചെറുപ്പമാകുന്നതിലൂടെ വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരാം. ഞങ്ങൾ വാപ്പച്ചിയെ അനന്തമായി സ്‌നേഹിക്കുന്നു!