ഹൈദരാബാദ്: ഇന്ത്യയിൽ റിലീസായ ചിത്രങ്ങളിൽ ഏറ്രവുമധികം കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രത്തിലെ നായകൻ. ദക്ഷിണേന്ത്യയിലെ ഏറ്രവുമധികം ആരാധക പിന്തുണയുളള താരങ്ങളിൽ ഒരാൾ. ഇങ്ങനെ വലിയ റെക്കോർഡുകൾ ചലച്ചിത്ര ലോകത്ത് സ്വന്തമായുളളയാളാണ് 'ബാഹുബലി'യായി തിളങ്ങിയ താരം പ്രഭാസ്. എന്നാൽ ഇപ്പോൾ അത്തരം വൻ റിക്കോർഡ് മാത്രമല്ല വലിയൊരു ഹൃദയവും തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് പ്രഭാസ്. തന്റെ ജിം ട്രെയിനർക്ക് 73 ലക്ഷം രൂപ വിലവരുന്ന റേഞ്ച്റോവർ വെലാർ എസ്‌യുവി സമ്മാനിച്ചാണ് താരം തന്റെ ഹൃദയാർദ്രത വ്യക്തമാക്കിയത്. മുൻ ബോഡി ബിൽഡറും 2010ൽ മിസ്‌റ്റർ വേൾഡുമായിട്ടുണ്ട് ജിം ട്രെയിനറായ ലക്ഷ്‌മൺ റെഡ്‌ഡി.
2019ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വെലാറിന്റെ പ്രാരംഭ വില 72.47 ആണ്. 2.0 ലീറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വെലാറിനുളളത്. ഫ്യുവൽ ടാങ്ക് കപ്പാസിറ്റി 82 ലിറ്ററാണ്. 8 സ്‌പീഡ് ടോർക്വ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓൾ വീൽ ഡ്രൈവ് സിസ്‌റ്റം വഴി നാല് വീലുകളിലേക്കും പവർ എത്തിച്ച് പ്രവർത്തിക്കും. നൂറ് കിലോമീറ്റർ വേഗ പരിധിയിലെത്താൻ 7.1 സെക്കന്റ് മതി വെലാറിന്.പൊടിയോ, ചെളിയോ, ഈർപ്പം നിറഞ്ഞ പുൽക്കൂട്ടത്തിലൂടെയോ എളുപ്പം പായാനായി ഓൾ ടെറൈൻ പ്രോഗ്രസ് കൺട്രോൾ സിസ്‌റ്റം( എടിപിസി) വാഹനത്തിലുണ്ട്.
ടച്ച് പ്രോ ഡ്യുവോ, ആക്‌ടിവിറ്റി കീ, വൈഫൈ, മെറിഡിയൻ ശബ്ദ സംവിധാനം,ഫോർ സോൺ കാലാവസ്ഥ നിയന്ത്റണ സംവിധാനം, ക്യാബിൻ എയർ അയോണൈസേഷൻ, ലെതർ ഇന്റീരിയർ, 20 ഇഞ്ച് വീലുകൾ, പ്രീമിയം എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവ വെലാറിന്റെ പ്രത്യേകതകളാണ്.