cm-mammootty

തിരുവനന്തപുരം: മെഗസ്റ്റാർ മമ്മൂട്ടിയ്ക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം താരത്തിന് ആശംസയറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട മമ്മൂട്ടി ജന്മദിനാശംസകൾ' എന്നാണ് നടന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Dear Mammootty (@mammukka), wishing you the best on your birthday. pic.twitter.com/emoZmvwUMS

— Pinarayi Vijayan (@vijayanpinarayi) September 7, 2020

പിണറായി വിജയനെക്കാണാൻ മുമ്പ് താരം മുമ്പ് ഓഫീസിൽ എത്തിയിരുന്നു. മമ്മൂട്ടിയെ ഷെയ്ക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ചിത്രം അന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.


സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന തന്റെ പുതിയ ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സിനിമയിൽ കടയ്ക്കൽ ചന്ദ്രനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കഴിഞ്ഞവർഷം യാത്ര എന്ന സിനിമയിൽ ആന്ധ്രമുഖ്യമന്ത്രിയായിരുന്ന വൈ.എ.സ് രാജശേഖര റെഡ്ഢിയായിട്ടായിരുന്നു താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.