kim

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അബോധാവസ്ഥയിലാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. രാജ്യത്ത് കഴിഞ്ഞദിവസം വീശിയടിച്ച കൊടുങ്കാറ്റിൽ നാശനഷ്ടമുണ്ടായ തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാതിരുന്നു ഇവ. തവിട്ടുനിറത്തുളള പാന്റും തൊപ്പിയും വെളള ഷർട്ടുംധരിച്ച് ഉദ്യോഗസ്ഥർക്കൊപ്പം കൂളായി നിൽക്കുന്ന കിമ്മിനെയാണ് ഇതിൽ കാണാനാവുക. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചതിനൊപ്പം സ്ഥിതിഗതികൾ വിലിയിരുത്താൽ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു.

കൊടുങ്കാറ്റിൽ നിരവധിപേർക്കാണ് ജീവഹാനി ഉണ്ടായത്. ആയിരത്തിലധികം വീടുകൾ തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ഈ വാർത്ത അറിഞ്ഞതോടെയാണ് കിം പ്രദേശത്ത് സന്ദർശനത്തിനെത്തിയത്. കൊടുങ്കാറ്റിന്റെ വിവരം മുൻകൂട്ടി മനസിലാക്കി ആവശ്യമായ മുൻകരുതലുകൾ എടുക്കാത്തതിൽ അദ്ദേഹം കടുത്ത ദേഷ്യത്തിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം സന്ദർശനം നടക്കുമ്പോൾത്തന്നെ ചില ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇവർക്കുളള കൂടുതൽ ശിക്ഷാനടപടികൾ പിന്നീടാവും തീരുമാനിക്കുക. രക്ഷാപ്രവർത്തനത്തിനും മറ്റും കൂടുതൽ പാർട്ടി അംഗങ്ങളെ പ്രദേശത്ത് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

കിം മാസങ്ങളായി കോമാ അവസ്ഥിയാലെന്നാണ് പാശ്ചാത്യമാദ്ധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്നത്. കുറച്ചുനാൾ മുമ്പും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. മരിച്ചെന്നുവരെ കേട്ടു. എന്നാൽ,അതിന് തൊട്ടുപിന്നാലെ അദ്ദേഹം ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ശരിക്കുളള കിം അബോധാവസ്ഥയിൽ തന്നെയെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. അദ്ദേഹത്തിന്റെ അപരന്മാണ്

പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും ഉളളതെന്നുമാണ് അവർ പറയുന്നത്. പല കാര്യങ്ങൾക്കുമായി നിരവധി അപരന്മാരെ നിയാേഗിച്ചിട്ടുണ്ടൊന്ന് അറിയുന്നത്.