കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമ്മാർജ്ജനത്തിനും കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക്ക്, സാനിറ്റൈസർ നിർമ്മാണം, സമൂഹ അടുക്കള എന്നിവയ്‌ക്ക് ശേഷം ജില്ലയിൽ പുതിയ ദൗത്യവുമായി കുടുംബശ്രീ. അണുനശീകരണമാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ പുതുതായി ഏറ്റെടുക്കുക. മാലിന്യ നിർമ്മാർജ്ജനത്തിലെ ഹരിത കർമ്മ സേന തന്നെയാണ് ഇതിനും പ്രവർത്തിക്കുക.
ജില്ലയിലെ 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുത്ത അംഗങ്ങൾക്ക് പരിശീലനം നൽകി വരികയാണ്. ക്വാറന്റൈൻ കേന്ദ്രങ്ങളായ വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ, വാഹനങ്ങൾ എന്നിവിടങ്ങിലാണ് ഇവരുടെ സേവനം ലഭ്യമാവുക.