hypersonic-missiles

ഭുവനേശ്വർ: പ്രതിരോധ രംഗത്ത് നിർണായക ചുവടുവയ്‌പ്പുമായി രാജ്യം. ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബിൽ സ്ഥാനം നേടിയാണ് ഇന്ത്യ നിർണായകമായ നാഴികക്കല്ല് താണ്ടിയിരിക്കുന്നത്. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പർ സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുന്നത്.

hypersonic-missiles

ഇന്ന് രാവിലെ 11.03ഓടെയാണ് ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ അഗ്നി മിസൈൽ ബൂസ്‌റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾകലാം ടെസ്റ്റിംഗ് റേഞ്ചിൽ വച്ചാണ് ഇന്ത്യ പരീക്ഷണം പൂർത്തിയാക്കിയത്. ഡി.ആർ.ഡി.ഒ തലവൻ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. നിലവിലുള്ള മിസൈലുകളെക്കാൾ സെക്കൻഡിൽ ഒരു കിലോമീറ്ററിലധികം സഞ്ചരിക്കാൻ പുതിയ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന മിസൈലുകൾക്ക് ആവും.

hypersonic-misiles

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ സോണിക് മിസൈലുകൾക്ക് രൂപം നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് ഡി.ആർ.ഡി.ഒ വൃത്തങ്ങൾ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച എല്ലാ പാരാമീറ്ററുകളിലും മിസൈൽ വിജയകരമായി പ്രകടനം നടത്തി.

hypersonic-misiles

വിക്ഷേപണത്തിന് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തോടെ, രാജ്യം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിന്റെ നിർണായക ചുവടുവയ്പ്പ് പൂർത്തിയാക്കിയതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

The @DRDO_India has today successfully flight tested the Hypersonic Technology Demontrator Vehicle using the indigenously developed scramjet propulsion system. With this success, all critical technologies are now established to progress to the next phase.

— Rajnath Singh (@rajnathsingh) September 7, 2020