ഭാവനയെ നായികയാക്കി കന്നട സിനിമയിലെ ഹിറ്റ് മേക്കർ സംവിധായകൻ നാഗശേഖർ ഒരുക്കുന്ന ശ്രീകൃഷ്ണ @ജി മെയിൽ.കോമിന്റെ ചിത്രീകരണം നാളെ മൈസൂരിൽ ആരംഭിക്കും.ഡാർലിംഗ് കൃഷ്ണയാണ് നായകൻ.മലയാളത്തിൽ റൈഡ് വൈൻ, മംഗ്ളീഷ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സലാം ബാപ്പു ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സലാമിന്റെ ആദ്യ കന്നട സിനിമാ പ്രവേശം കൂടിയാണ്.സന്ദേശ് പ്രൊഡക് ഷൻസിന്റെ ബാനറിൽ എൻ. സന്ദേശ് നിർമിക്കുന്ന ചിത്രത്തിന് സത്യ ഹെഗ്ഡെ ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു.