ചെന്നൈ: കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം രോഗമുക്തനായി. മകൻ എസ്.പി ചരൺ ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായതായി ചരൺ അറിയിച്ചു.
കഴിഞ്ഞ ഓഗസ്‌റ്റ് 5നാണ് കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ എസ്.പി.ബി ചികിത്സ തേടിയത്. തനിക്ക് കൊവിഡ് ബാധിച്ചതായി അദ്ദേഹം തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു. പിന്നീട് രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിലുമായിരുന്നു. അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രശസ്‌ത സംഗീതജ്ഞർ ചേർന്ന് വെർച്വൽ സംഗീതപരിപാടിയും സംഘടിപ്പിച്ചിരുന്നു.