thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 253 പേർക്ക്. ഇതിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയിൽ ഉണ്ടായ ആറ് മരണങ്ങൾ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ പെരിങ്ങമല സ്വദേശിനി ദമയന്തി (54), കാട്ടാക്കട സ്വദേശി ഖാലിദ് (48), കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), മണക്കാട് സ്വദേശിനി ശാന്തകുമാരി (68), മണക്കാട് സ്വദേശിനി സഫിയ ബീവി (68), പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41).

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് കണ്ണൂർ ജില്ലയിലാണ്. ഇതുവരെ 18, 168 പേർക്കാണ് ജില്ലയിൽ രോഗം വന്നതായി സ്ഥിരീകരിച്ചത്. നിലവിൽ 5122 പേരാണ് തിരുവനന്തപുരത്ത് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ 118 കൊവിഡ് മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.ഇതിൽ 1495ഉം സമ്പർക്കത്തിലൂടെയാണ്. 112 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും വന്നവരിൽ 29 പേരിലും മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 54 പേരിലും രോഗം സ്ഥിരീകരിച്ചു. ഇന്ന് 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.