ak

മഥുര: കരിപ്പൂരിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട കോ-ലൈലറ്റ് അഖിലേഷ് ശർമയ്ക്ക് കുഞ്ഞ് പിറന്നു. അഖിലേഷിന്റെ ഭാര്യ മേഘ ഞായറാഴ്ചയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. 'കുഞ്ഞിന്റെ വരവ് ഞങ്ങൾക്ക് ജീവിതത്തിൽ സന്തോഷവും ആനന്ദവും തിരികെ കൊണ്ടുവന്നു" - മേഘ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അപകടത്തിനു ശേഷം കുടുംബത്തിലേക്ക് വന്ന സാന്ത്വനമാണ് കുഞ്ഞിന്റെ പിറവിയെന്നായിരുന്നു അഖിലേഷിന്റെ പിതാവ് തുളസി റാം ശർമയുടെ പ്രതികരണം. അമ്മയും കുഞ്ഞും ആശുപത്രിയിൽ പരിചരണത്തിൽ തുടരുകയാണ്.