saradakutty

മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത ചക്രവർത്തിയാണ് നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസമായ ഇന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആശംസകളറിയിച്ച് രംഗത്തെത്തിയത്. ഇതിനൊപ്പമാണ് എഴുത്തുകാരി ശാരദക്കുട്ടി മമൂട്ടിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്ത്‌വന്നത്. കാതോടു കാതോരം, ഒരേ കടൽ എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിക്ക് വയസ്സായിട്ടില്ലെന്നും അദ്ദേഹത്തിന് പിറന്നാളുകളില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി താരത്തിന് ആശംസകളറിയിച്ചത്.


മമ്മൂട്ടിയുിടെ പിറന്നാൾ ദിനത്തിൽ തന്നെ തന്റെ ആഗ്രഹം തുറന്ന് പറ‌ഞ്ഞിരുക്കുകയാണ് ശാരദക്കുട്ടി. താരത്തിന് വേണ്ടി താൻ മനസിൽ കണ്ടുവച്ച ഒരു കഥയെ പറ്റിയും അതിലെ കഥാപാത്രത്തെ പറ്റിയും ശാരദക്കുട്ടി പറഞ്ഞത് ഇങ്ങനെ. "മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛൻ കഥാപാത്രം.പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂർത്ത ദംഷ്ട്രകൾ എത്ര തവണ ഞാനും നേരിൽ കണ്ടിരിക്കുന്നു! ചിലപ്പോൾ അതിലെ സ്നേഹാധിക്യത്തെ പോലും ഭയന്ന് ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!. സമ്മർദ്ദങ്ങളിൽ പെട്ടിരിക്കുന്നു! എന്നിട്ടും മാറി മാറി പ്രണയങ്ങൾ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളിൽ പല കാടെന്ന പോലെ, ഒരു ജ്വാലയിൽ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടർന്നും ജ്വലിക്കുകയാണ്. പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവർക്ക് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ഒരു നടനിൽ നിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്."

ഇവാൻ തുർഗനേവിന്റെ ഫസ്റ്റ് ലൗവിലെ വ്ലാഡിമിറിന്റെ അച്ഛൻ കഥാപാത്രത്തെ പറ്റിയാണ് ശാരദക്കുട്ടി പറഞ്ഞിരിക്കുന്നത്.ഈ പ്രണയകഥ വായിച്ചപ്പോൾ മമ്മൂട്ടിയെയും ദുൽക്കറിനെയും മാത്രമാണ് മനസ്സിൽ കണ്ടതെന്നും പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കിയാൽ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങൾ മനസ്സിലാക്കിയേക്കുമെന്നും ശാരദക്കുട്ടി പറഞ്ഞു.


"മേരിക്കുട്ടി (സരിത)പള്ളിയിൽ കൊയർ പാടുന്നു. തന്റെ ഊഴം വരുമ്പോൾ തലയൽപ്പം നീട്ടി ആ മൈക്കിലൂടെ ലൂയിസ് (മമ്മൂട്ടി) പാടുമ്പോൾ ആയിരം വർണ്ണങ്ങൾ കൂടെ വന്നു. അഴകാർന്നൊരാടകൾ നെയ്തു തന്നു." അന്ന് താൻ ചെറുപ്പമായിരുന്നു. സരിതയെ തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി നോക്കിയിട്ടുണ്ടെന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

കാതോടു കാതോരം, ഒരേ കടൽ ഈ ചലച്ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളില്ല....

Posted by Saradakutty Bharathikutty on Monday, 7 September 2020