mammooty-birthday

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന് സോഷ്യല്‍ മീഡിയ താരത്തിന് ലഭിച്ചിരിക്കുന്ന ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ ഈ സ്‌പെഷ്യല്‍ ദിനത്തില്‍ താരത്തിന് ലഭിച്ച ആശംസകളെല്ലാം ചേര്‍ന്ന് പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സിനാണ് പുതിയ റെക്കോര്‍ഡിന്റെ ക്രെഡിറ്റ്.


ട്വിറ്ററിലെ #HappyBirthdayMammukka എന്ന ഹാഷ്ടാഗ് ഇതിനോടകം ഉപയോഗിച്ചിരിക്കുന്നത് 5 മില്യണ്‍ മുതല്‍ 10 മില്യണ്‍ ആളുകളാണ്. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് നടത്തിയ ട്വിറ്റര്‍ ടാഗ് സെലിബ്രേഷന്റെ ഭാഗമായാണ് പുതിയ നേട്ടം സ്വന്തമാക്കാന്‍ മമ്മൂട്ടി ആരാധകര്‍ക്കായത്. മോഹന്‍ലാല്‍ ഫാന്‍സ് 24 മണിക്കൂറില്‍ നേടിയ 4.9 മില്യണ്‍ ട്വീറ്റ്‌സ് എന്ന റെക്കോര്‍ഡ് ആണ് മമ്മൂട്ടി ഫാന്‍സ് കേവലം 14 മണിക്കൂര്‍ കൊണ്ട് മറികടന്നത്.


മഹേഷ് ബാബു, ചിരഞ്ജീവി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയ വഴിയും, ഫോണ്‍ വിളിച്ചും മമ്മൂക്കയ്ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ തുടങ്ങിയവരും മമ്മൂട്ടിക്ക് ആശംസ നേർന്നിരുന്നു.

#HappyBirthdayMammukka Trending at 3rd Position in Dubai Trends 🔥

Pure Rampage from Megastar Fans !!

There are no boundaries when it's the Birthday of the Legend @mammukka pic.twitter.com/63O6oUe3Hi

— MFWAI KERALA STATE (@mfwaikerala) September 7, 2020