മോസ്കോ: ലോകത്താദ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 5 ഈ ആഴ്ച തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് റഷ്യ. പരീക്ഷണങ്ങൾ പൂർത്തിയാക്കി വാക്സിൻ രജിസ്റ്റർ ചെയ്തതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബർ 13നു ശേഷം വാക്സിൻ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുമെന്നാണ് റഷ്യൻ അക്കാഡമി ഒഫ് സയൻസിൽ നിന്നു പുറത്തുവരുന്ന വിവരം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാവും ആദ്യം മരുന്ന് നൽകുക. രണ്ട് ഘട്ടങ്ങളിലായി നടന്ന മരുന്ന് പരീക്ഷണത്തിൽ പുടിന്റെ മകൾ ഉൾപ്പെടെ 112 പേരാണ് പങ്കെടുത്തിരുന്നത്. ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.