മുംബയ്: ബോളിവുഡ് നടി മലൈക അറോറയ്ക്ക് കൊവിഡ്. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റെയിനിലാണെന്നും താരം കുറിച്ചു. കഴിഞ്ഞ ദിവസം മലൈകയുടെ ആൺസുഹൃത്തും നടനുമായ അർജുൻ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.