മലയാളികളുടെ പ്രിയ നടി പാര്‍വതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരോധകരെ ഞെട്ടിച്ചുകൊണ്ട് . സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാർവതിക്കൊപ്പം നടി കേതകിയും ചിത്രത്തിലുണ്ട്. ഹോട്ട് ആൻഡ് ബോള്‍ഡ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ ഇരുവരും നിറഞ്ഞുനിൽകുന്നത്.
ഹാസിഫ് ഹക്കീം പകർത്തിയ ചിത്രത്തിൽ പാര്‍വതി ടോം ബോയിഷ് ലുക്കിലും കേതകി ഹോട്ട് ലുക്കിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ കളര്‍ ടോണിലുളള വ്യത്യസ്തതയാണ് ഇരുവരെയും ചിത്രത്തിൽ ശ്രദ്ധേയമാക്കുന്നത്. ദിവാൻജിമൂല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നടിയാണ് കേതകി. രാച്ചിയമ്മ, ഹലാല്‍ ലവ് സ്റ്റോറി, വര്‍ത്തമാനം എന്നിവയാണ് പാര്‍വതിയുടെ പുതിയ ചിത്രങ്ങൾ. എന്‍.എസ് 20 ആണ് കേതികയുടെ പുതിയ ചിത്രം.