video-call

റോത്തക്ക്: വീഡിയോ കോളിലൂടെ നഗ്നതാ പ്രദർശനം നടത്തി 22 വയസുകാരൻ കെണിയിൽ വീഴ്ത്തിയത് 500ൽ പരം സ്ത്രീകളെ. വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി വീട്ടമ്മമാർ ഉൾപ്പെടുന്ന 500ൽ പരം സ്ത്രീകളെ അപമാനിച്ച ഇയാളെ ഒടുവിൽ പൊലീസ് പിടികൂടുകയും ചെയ്തു. ഹരിയാന റോത്തക്ക് സ്വദേശി ദീപക് കുമാർ ആണ് ഒടുവിൽ പൊലീസിന്റെ വലയിലായത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലുള്ള സ്ത്രീകളുടെ നമ്പറുകൾ കൈക്കലാക്കിയ ശേഷം നഗ്നനായി കൊണ്ട് വീഡിയോ കോൾ വിളിക്കുകയും ഇവർ ഫോൺ എടുക്കുമ്പോൾ അതിന്റെ സ്ക്രീൻഷോട്ട് എടുക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.

സ്ത്രീകൾ കോൾ കട്ട് ചെയ്യും മുൻപാണ് ഇയാൾ ചിത്രമെടുക്കുക. ശേഷം ഈ സ്ക്രീൻഷോട്ട് കാണിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് നഗ്നരാകാൻ ആവശ്യപ്പെടുകയുമാണ് ഇയാളുടെ പതിവ്. കോളർ ഐ.ഡി ആപ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇയാൾ സ്ത്രീകളുടെ നമ്പറുകൾഎം കൈക്കലാക്കുന്നത്. ഒരു മൊബൈൽ റിപ്പയറിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാൾക്ക് മൊബൈൽ ആപ്പുകളെ കുറിച്ചും ഫോണിന്റെ പ്രവർത്തനം സംബന്ധിച്ചും നല്ല അറിവാണുള്ളത്.

ഇതുകൊണ്ടുതന്നെ താൻ ആരാണെന്നത് മറച്ചുവച്ചുകൊണ്ടാണ് ഇയാൾ സ്ത്രീകളെ വിളിച്ചിരുന്നത്.ഫോൺ നമ്പർ മറച്ചുവച്ചുകൊണ്ട് വിദേശത്ത് നിന്നും എന്നവണ്ണമാണ് ഇയാൾ സ്ത്രീകളെ വിളിക്കുന്നത്. സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശം കൊണ്ടും അവരുടെ നഗ്നത കാണുന്നതിനും വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തിരുന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

രണ്ടു വർഷ കാലത്തോളം ഇയാൾ ഇത്തരത്തിൽ സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്തുവരികയായിരുന്നു. തുടർന്ന് അടുത്തിടെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു അഭിഭാഷകയെ ഇത്തരത്തിൽ ഇയാൾ വീഡിയോ കോൾ ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്.

അഭിഭാഷക ഉടൻ തന്നെ ഉത്തർ പ്രദേശ് പൊലീസിൽ പരാതി നൽകുകയും തുടർന്ന് യു.പി പൊലീസ് ഹരിയാന പൊലീസുമായി ബന്ധപ്പെട്ടുകൊണ്ട് ഇയാളുടെ അറസ്റ്റിനു വഴിയൊരുക്കുകയിരുന്നു. ചെറുപ്പത്തിലെ സ്ത്രീകൾ സുഹൃത്തുക്കളായി ഇല്ലെന്നും തനിക്ക് കാമുകിമാരാരും ഇല്ലെന്നും ഇയാൾ പൊലീസിനോട് പറയുന്നുണ്ട്.

സ്ത്രീകളുമായി സംസാരിക്കണമെന്നത് വലിയ ആഗ്രഹമായി മാറിയപ്പോഴാണ് താൻ ബ്ലാക്ക് മെയിലിംഗിന് തുനിഞ്ഞിറങ്ങിയതെന്നും ദീപക് കുമാർ പൊലീസിനോട് പറഞ്ഞു. സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് ദീപക്കിനെതിരേ ഹരിയാന പൊലീസ് കേസെടുത്തിരിക്കുന്നത്. റോത്തക്കിലെ വീട്ടിൽ നിന്നുമാണ് ദീപകിനെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നു രണ്ട് സിം കാർഡുകളുള്ള ഫോണും കണ്ടെത്തിയിട്ടുണ്ട്.