
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ മഹേഷ് നേഗി തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇതില്‍ ഒരു മകളുണ്ടെന്നും പറഞ്ഞുകൊണ്ട് ആഗസ്ത് 16നാണ് ഇരയായ സ്ത്രീ പൊലീസിന് പരാതി നല്‍കിയത്. സ്ത്രീയെ ഭീഷണിപ്പെടുത്തിയതിന് എം.എല്‍.എയുടെ ഭാര്യ റിത നേഗിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സ്ത്രീയുടെ പരാതിയില്‍ ആഴ്ചകള്‍ക്ക് ശേഷമാണ് നേഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ സ്ത്രീക്കെതിരെ റിത നൽകിയ പരാതിയില്‍ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഇവർ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടുവെന്നും അത് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു റിത നേഗിയുടെ പരാതി.
എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് പരാതിയെന്നാണ് മഹേഷ് നേഗി പ്രതികരിച്ചിരിക്കുന്നത്. പൊലീസിനു സംശയമുണ്ടെങ്കില്‍ കുട്ടിയുടെ പിതൃത്വത്തിന്റെ കാര്യത്തിൽ ഡി.എന്‍.എ പരിശോധന നടത്തട്ടെയെന്ന് റിത നേഗിയും പറയുന്നുണ്ട്.