തിരുവനന്തപുരം: ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. ഒരു മലയാളം വാർത്താ ചാനലിന്റെ ഓൺലൈൻ വിഭാഗമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണത്ത് ആതിര (25) എന്ന യുവതി കാമുകന്റെ നിർബന്ധത്തെ തുടർന്നാണ് ഒളിച്ചോടിയത്.
ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ ചെറിയ മകളെ ഉപേക്ഷിച്ച ശേഷമാണ് ഇവർ കാമുകനോടൊപ്പം പോയത്. തളിപ്പറമ്പ് മൂന്നാംകുന്ന് സ്റ്റാനസ് (26) ആണ് ഇവരുടെ കാമുകൻ.
യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ണൂരിൽ നിന്നും പിടികൂടിയത്.
ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയും ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.