greenwood-foden

ലണ്ടൻ: കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച് ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​സ്ത്രീ​ക​ളെ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​മാ​സ​ൻ​ ​ഗ്രീ​ൻ​വു​ഡി​നെ​യും​ ​ഫി​ൽ​ ​ഫോ​ഡ​നെ​യും​ ​ഇം​ഗ്ല​ണ്ട് ​ടീ​മി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഇരുവരെയും മാറ്റി നിറുത്തിയതായി ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റ് അറിയിച്ചു.

ശനിയാഴ്ച ഐസ്‌ലൻഡിനെതിരായ മത്സരത്തിനു ശേഷം ഹോട്ടൽ മുറിയിൽ യുവതികൾക്കൊപ്പം കണ്ടതിനെ തുടർന്നാണ് താരങ്ങൾക്കെതിരേ നടപടിയെടുത്തത്. ടീമിന്റെ ബയോ സെക്യുർ ബബിൾ നിയന്ത്രണങ്ങളുടെ ലംഘനമാണ് ഉണ്ടായത്.

ഇരു താരങ്ങളെയും ടീമിലെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. ഇരുവരെയും ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കും.

ഹോട്ടൽ മുറിയിൽ ഫോഡന്റെയും ഗ്രീൻവുഡിന്റെയും കൂടെയുണ്ടായിരുന്ന യുവതികൾ ഇതിന്റെ വീഡിയോ ഞായറാഴ്‌ച സ്‌നാപ്ചാറ്റിൽ പങ്കുവെച്ചതോടെയാണ് താരങ്ങൾ വെട്ടിലായത്.