ipl-

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗിലും ഇംഗ്ലീഷ് പ്രിമിയർ ലീഗിലും വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. 19 ഐ.പി.എൽ തുടങ്ങാനിരിക്കെ ഡെൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് കൊവിഡ്സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇദ്ദേഹം ടീമംഗങ്ങളുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. നേരത്തേ ചെന്നൈയിന്റെ രണ്ട് താരങ്ങളൾ ഉൾപ്പെടെ 13 പേർക്കും രാജസ്ഥാൻ റോയൽസിന്റെ അസിസ്റ്റന്റ് ഫീൽഡിംഗ് കോച്ചിനും കൊവിഡ് സ്ഥിരീകരിക്കുകയും എല്ലാവരും മുക്തരാവുകയും ചെയ്തിരുന്നു.

ഇ.പി.എല്ലിൽ മാഞ്ചസ്റ്രർ സിറ്രി താരങ്ങളായ റിയാദ് മെഹ്‌രസിനും എമെറിക്ക് ലാപോർട്ടയ്ക്കുമാണ് കൊവിഡ് സ്ഥീരീകരിച്ചത്.