മറ്റു മതങ്ങളെപ്പോലെ ബുദ്ധമതത്തിലും ഭക്ഷണ നിയന്ത്രണങ്ങളും പാരമ്പര്യങ്ങളുമുണ്ട്. സസ്യാഹാരം അടിസ്ഥാനമാക്കിയ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. പാലുത്പ്പന്നങ്ങൾ, ഓട്സ്, അരി തുടങ്ങിയ ധാന്യങ്ങൾ, ആപ്പിൾ, വാഴപ്പഴം, മുന്തിരി, ബെറി, പീച്ച് തുടങ്ങിയ ഫലങ്ങൾ, ബ്രോക്കോളി, തക്കാളി ഗ്രീൻപീസ്, കുക്കുംബർ, മുളക്, ഉരുളകിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ, ബദാം, അണ്ടിപരിപ്പ് പോലുള്ള പരിപ്പ് വർഗങ്ങൾ, ഒലിവ് ഓയിൽ, കടുകെണ്ണ തുടങ്ങിയ എണ്ണകൾ എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്.
മദ്യം, മാംസാഹാരങ്ങൾ കൂടാതെ വെളുത്തുള്ളി, ഉള്ളി തുടങ്ങിയ കടുത്ത ഗന്ധമുള്ള സസ്യങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. ഈ ഡയറ്റിലൂടെ ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകൾ എന്നിവ ലഭിക്കും. കൊളസ്‌ട്രോൾ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവയെ തടയാൻ ഈ ഡയറ്റ് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ബുദ്ധിസ്റ്റ് ഡയറ്റിൽ ഭക്ഷണക്രമീകരണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇരുമ്പ്, വിറ്റാമിൻ ബി 12 തുടങ്ങിയ ധാതുക്കൾ മതിയായ അളവിൽ ലഭിക്കില്ലെന്നും ഓർക്കുക.