കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഒരു വർഷം മുമ്പാണ് ഇയാൾ പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം പ്രണയമായതോടെ യുവതിയെ കാണാൻ ജില്ലകൾ താണ്ടി ബിമൽ കോഴിക്കോട്ടെത്തി. തുടർന്ന് വിവാഹവാഗ്ദ്ധാനം നൽകി യുവതിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും, ഒരു പവൻ സ്വർണവുമായ കടന്നുകളയുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പാലക്കാട്‌വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലാകുന്ന സമയത്ത് മറ്റൊരു സ്ത്രീയോടൊപ്പം വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. ബിമൽ നാല് വിവാഹം കഴിച്ചിട്ടുണ്ടെന്നും, വിവാഹ ശേഷം സ്വർണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും അന്വേഷണസംഘം അറിയിച്ചു.