ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സേനകൾ തമ്മിൽ വെടിവയ്പ്. കിഴക്കന്‍ ലഡാക്കിലെ പാംഗോഗ് തടാകത്തിന് സമീപം ഇന്ത്യന്‍ സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ മറികടന്ന് വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. അതേസമയം ചൈനയുടെ പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഇന്ത്യ വെടിവയ്പ് നടത്തിയിട്ടില്ലെന്നും, ഉടൻ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങൾ വ്യക്തമാക്കി.
പാംഗോഗ് തടാകത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായെന്നാണ് ചൈനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്
പ്രകോപനമില്ലാതെ ഇന്ത്യൻ സൈനികർ തങ്ങൾക്കുനേരെ വെടിവച്ചുവെന്നും, തുടർന്ന് തിരിച്ചടിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്നും ചൈനീസ് വെസ്റ്റേൺ തീയറ്റർ കമാൻഡിലെ കേണലായ ഷാങ് ഷുയിലി പറഞ്ഞിരുന്നു.
1975ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യത്തിന്റെയും സേനകൾ തമ്മിൽ വെടിവയ്പ്പുണ്ടാകുന്നത്.ചൈന കയ്യേറിയ തെക്കൻ പാംഗോംഗ് തീരത്തുള്ള പ്രദേശങ്ങൾ ഇന്ത്യ പിടിച്ചെടുത്തതോടെ ചൈനയും ഇന്ത്യയും തമ്മിലെ സംഘർഷാവസ്ഥ അതിരൂക്ഷമായി നിലനിൽക്കുകയായിരുന്നു. .