പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവർ ആംബുലൻസിൽവച്ച് പീഡിപ്പിച്ച കേസന്വേഷിക്കാൻ പ്രത്യക പത്തംഗ സംഘത്തെ നിയോഗിച്ചു. അടൂർ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.
കേസിലെ പ്രതിയായ കായംകുളം കീരിക്കോട് സ്വദേശി നൗഫലിനെതിരെ (29) പട്ടികജാതി-പട്ടികവർഗ പീഡന നിരോധനം നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ഇപ്പോൾ റിമാന്റിലുള്ള ഇയാളെ കസ്റ്റഡിയിൽ കിട്ടിയാലുടൻ അന്വേഷണ സംഘം പീഡനം നടന്ന സ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
സെപ്തംബർ ആറിന് പുലർച്ചെ ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു.