a

നിബിഡവനവും കബനീ നദിയും ചേർന്ന് അതിര് കാക്കുന്ന പുൽപ്പള്ളി ചേകാടിയിലെത്തിയാൽ കാടിന്റെ സംഗീതത്തോട് ഇഴ ചേർന്ന് മുഴങ്ങുന്ന അറപ്പകളുടെ താളം കേൾക്കാം. കാട്ടിൽ മേയുന്ന കന്നുകാലികളുടെ സ്ഥാനം മനസിലാക്കാനുപയോഗിക്കുന്ന ഉപകരണമാണ് അറപ്പ.