prithvis-daughter-birthda

നടൻ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃത എന്ന അല്ലിയുടെ ജന്മദിനമാണിന്ന്. മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.തന്റെ സൂര്യപ്രകാശത്തിന് പിറന്നാളാശംകൾ എന്നു പറഞ്ഞാണ് നടൻ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ഒരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.പോസ്റ്റിന് താഴെ നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.വളരെ വിരളമായി മാത്രമേ മകളുടെ മുഖം കാണുന്ന ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'എന്റെ സൂര്യപ്രകാശത്തിനു പിറന്നാളാശംസകൾ. നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു . പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കി കാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇതുപോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്‌നേഹിക്കുന്നു മോളേ!' പൃഥ്വി കുറിച്ചു