tajmahal

ലഖ്നൗ: ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ നീണ്ട ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. അൺലോക്ക് 4ന്റെ ഭാഗമായി സെപ്‌തംബർ 21 മുതൽ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു.

താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കൂ. ടിക്ക‌റ്റ് കൗണ്ടറുകളുണ്ടാകില്ല. ഇലക്‌ട്രിക് ടിക്ക‌റ്റുകളാകും സന്ദർശകർക്ക് നൽകുക. മാർച്ച് മാസത്തിൽ കേന്ദ്ര സർക്കാ‌ർ ഏർപ്പെടുത്തിയ കൊവിഡിനെതിരായ ഒന്നാംഘട്ട ലോക്ഡൗൺ സമയത്താണ് താജ്‌മഹൽ അടച്ചത്. നിലവിൽ ഉത്തർപ്രദേശിൽ 3920 കൊവിഡ് മരണമുണ്ടായി. 61,625 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള‌ളത്.