ആപ്പിളിന്റെ പുതിയ ഐപാഡ് എയർ 4, ആപ്പിൾ വാച്ച് 6 ഇന്ന് അവതരിപ്പിച്ചേക്കും. ഐപാഡ് 4 വിൽപനയ്ക്കെത്തിയതായും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ടിപ്സ്റ്റർ ജോൺ പ്രോസ്സർ ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സെപ്തംബർ 8ന് (9 9 AM EST ന് (അതായത് 6:30 PM IST) പ്രഖ്യാപനം നടക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങൾ അധികം പുറത്തുവന്നിട്ടില്ല.
Apple press release is currently scheduled for Tuesday (September 8) at 9:00am EST — though, I should note that it’s not locked in until the press has been briefed, day of.
— Jon Prosser (@jon_prosser) September 6, 2020
I’ll tweet early that morning to update you if it changes.
ഐപാഡ് എയർ 4നൊപ്പം പുതിയ ആപ്പിൾ വാച്ച് 6 എത്തുന്നെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആപ്പിൾ വാച്ച് 5 സ്റ്റോക്കില്ലെന്നും പ്രോസ്സർ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇതും സ്ഥിരീകരിച്ചിട്ടില്ല. പ്രോസ്സറിന്റെ ഇന്നത്തെ ട്വീറ്റിൽ ഐപാഡ് എയർ 4, ആപ്പിൾ വാച്ച് 6 എന്നിവ ഇന്ന് അവതരിപ്പിക്കുമെന്നും ഒരു പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കുന്നു.
Apple Watch Series 5 40mm out of stock for Verizon Wireless US 👀 pic.twitter.com/yIRh3qCiyu
— Jon Prosser (@jon_prosser) September 8, 2020
ആപ്പിൾ വാച്ച് 3യ്ക്കു പകരമെന്നപോലെ കുറഞ്ഞ ചിലവിലുള്ളതാണ് ആപ്പിൾ 6 വാച്ച്. ടെെറ്റാനിയം അല്ലെങ്കിൽ അലൂമിനിയത്തിനു പകരം പ്ളാസ്റ്റിക് ബോഡിയായിരിക്കും. ഐപാഡ് പ്രോയ്ക്ക് സമാനമായ ഒരു ഡിസെെനായിരിക്കും ആപ്പിൾ ഐപാഡ് 4നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ആപ്പിൾ ഐപാഡ് പ്രോ ലെെനപ്പ് പുനർ നിർമിച്ചിരുന്നു.
Okay, guys. Last tweet of the night. 👇
— Jon Prosser (@jon_prosser) September 8, 2020
My sources are not budging or changing their mind.
They’re still telling me that Apple Watch and iPad Air are coming tomorrow via press release.
See you all in the morning to find out! 👋🤗