രതിനിർവേദം, സോൾട്ട് അൻഡ് പെപ്പർ, പാലേരി മാണിക്യം, കളിമണ്ണ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോൻ. അഭിനേത്രിയും അവതാരകയും മോഡലുമായി തിളങ്ങുന്ന നടി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ഫാമിലി,ഹെൽത്ത്,വെൽത്ത് എന്നിവയാണ് തനിക്ക് ജീവിതത്തിൽ ഏറ്റവും പ്രധാനമെന്ന് നടി പറയുന്നു.

actress-shwetha-menon

' എന്റെ വീട്, അമ്മ,കുഞ്ഞ്,ഭർത്താവ് ഇവരൊക്കെ നമ്പർ വണ്ണിൽ വരും. പൈസ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കാൻ പറ്റുമെന്ന് പറയുന്നവർ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തേത് ആരോഗ്യം വേണം. ഫാമിലി,ഹെൽത്ത്,വെൽത്ത് ഈ മൂന്ന് കാര്യങ്ങൾ എനിക്ക് വേണം'- താരം പറഞ്ഞു.


തനിക്ക് വികാരം കൂടുതലാണെന്നും നടി പറയുന്നു. രണ്ട് സെലിബ്രിറ്റി കഷിന്റെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു താരത്തിന്റെ മറുപടി. 'രണ്ടല്ല, ഞാൻ പറഞ്ഞില്ലേ ഞാൻ ഭയങ്കര വികാരമുള്ളയാളാണെന്ന്, വികാര ജീവിയാണ്.'-നടി തമാശരൂപേണ പറഞ്ഞു.