jayaprakash-reddy

പ്രശസ്‌ത തെലുങ്ക് ചലച്ചിത്രതാരം ജയപ്രകാശ് റെഡ്‌ഡി(74) അന്തരിച്ചു. ഗുണ്ടൂരിൽ സ്വവസതിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബാലകൃഷ്‌ണ നായകനായ സമരസിംഹ റെഡ്‌ഡി, പ്രേമിച്ചുകുണ്ഡം റാ,ജുലായി,റെഡി, കിക്ക്, കബഡി കബഡി എന്നിവയെല്ലാം അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌ത ഹി‌റ്റ് ചിത്രങ്ങളാണ്. ഈ വർഷം റിലീസായ മഹേഷ് ബാബു നായകനായ സരിലേരു നീക്കെവ്വാരു ആണ് അവസാന ചിത്രം.

മുഖ്യമായും ഹാസ്യവേഷങ്ങളിൽ തിളങ്ങിയ ജയപ്രകാശ് റെഡ്‌ഡിയുടെ മരണത്തിൽ താരങ്ങളായ ജെനീലിയ ദേശ്‌മുഖ്, കാജൽ അഗർവാൾ,മഹേഷ് ബാബു, റാം പോത്തിനേനി, ജൂനിയർ എൻടിആർ, പ്രകാശ് രാജ്, സംഗീത സംവിധായകൻ എസ് തമൻ, സംവിധായകൻ എസ്.എസ്.രാജമൗലി രാഷ്‌ട്രീയ നേതാക്കളിൽ ചന്ദ്രബാബു നായിഡു എന്നിവർ അനുശോചനം രേഖപ്പെടുത്തി.