ന്യൂഡൽഹി: ലഡാക്ക് നിയന്ത്രണരേഖയിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നത് മുന്നിൽക്കണ്ട് സെെനികരെ സഹായിക്കാൻ നായകൾക്ക് പരിശീലനം നൽകുന്നു. പ്രാദേശിക ഇനത്തിൽപ്പെടുന്ന നായകൾക്കാണ് പരിശീലനം. ലഡാക്കിലെ പ്രാദേശിക തലത്തിൽപ്പെട്ട ബഗർവാൾ , ഗദ്ദി കുട്ട എന്നിങ്ങനെ പ്രാദേശിക ഇനത്തിൽപ്പെടുന്ന നായകളെ അടക്കം അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ടിബറ്റൻ മാസ്റ്റിഫിൽ നിന്നുള്ളതാണ് ബഖർവാൾ.
ലഡാക്കിലെ പ്രാദേശിക നായകൾക്കും പരിശീലനം നൽകുന്നുണ്ട്. വിവിധ പ്രവർത്തനങ്ങൾക്ക് ഇവരെ ഉപയോഗിക്കാമെന്ന് കരസേനാ വൃത്തങ്ങൾ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും മതിയായ മുന്നറിയിപ്പ് മിലിട്ടറി പോസ്റ്റില്‍ നല്‍കാനും ബഖർവാൾ നായകൾക്ക് കഴിയുന്നതായും അവർ പറഞ്ഞു. ലഡാക്കിലെ മഞ്ഞുവീണ ഉയര്‍ന്ന മലനിരകളില്‍ അപകടസാഹചര്യത്തില്‍ പാലായനം ചെയ്യുന്നതിനായി സഹായിക്കാനും ഇവയ്ക്ക്പരിശീലനം നല്‍കിയിട്ടുണ്ട്. ഈ ലക്ഷ്യമിട്ട് അനേകം നായകളെ പരിശീലിപ്പിച്ചിട്ടുണ്ട്. വളരെ മികച്ച ഘ്രാണശേഷി ഉള്ളതിനാല്‍ മൈനുകള്‍ കണ്ടെത്താനും ഇവയില്‍ ചിലതിന് പരിശീലനം നല്‍കിയിട്ടുള്ളതാണ്.
രാജ്യത്തെ വിവിധ സുരക്ഷ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്ന നായകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്ത് പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു. വീട്ടിൽ നായകളെ വളർത്തെങ്കിൽ ഇന്ത്യൻ ഇനത്തിൽ പെടുന്നവയെ ഉപയോഗിക്കാം. പ്രാദേശിക ഇനത്തിൽപ്പെട്ട നായകളെ വളർത്തിയെടുക്കാൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യൻ നായകൾ വളരെ മികച്ചതാണ്. അതിൽപരം കഴിവുള്ളതുമാണ്. ഇന്ത്യൻ ഇനങ്ങളിൽ മുധോൾ ഹൌണ്ട്, ഹിമാചലി ഹൌണ്ട് എന്നിവ അതിന്റേതായ പാരമ്പര്യമുള്ളവയാണ്. സ്വതന്ത്ര്യദിനത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്‍റെ കമാന്‍റേഷന്‍ കാര്‍ഡ് ബഹുമതി നേടിയ നായകളാണ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെടുന്ന വിദയും, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പ്പെടുന്ന സോഫിയും.
ലഡാക്കില്‍ ബോംബുകളും മൈനുകളും കണ്ടെത്താനാണ് സൈന്യത്തിന് ഈ നായ്ക്കള്‍ തുണയാകുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അത്തരം ഓപ്പറേഷനുകളിലും അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍ (എ ആര്‍ ഒ) നിര്‍ണായകമായി മാറുന്നുണ്ട്. മഞ്ഞില്‍ 20 - 30 അടി താഴ്ചയില്‍ മൂടപ്പെട്ടു പോയവരെ പോലും ഇവ മണത്ത് കണ്ടുപിടിക്കും-സെെനിക വൃത്തങ്ങൾ പറഞ്ഞു.
വലിയ ദുരന്തങ്ങളിലും ഇവ രക്ഷാപ്രവര്‍ത്തകര്‍ക്ക് ചെയ്യുന്ന സഹായം ചെറുതല്ല. ഇവയ്ക്ക് പുറമേ കൊടും കാലാവസ്ഥയില്‍ തണുപ്പിനെ അതീജീവിക്കാനുള്ള സഹായങ്ങളോടെ ലബ്രാഡോര്‍, ജര്‍മ്മന്‍ ഷെപ്പേഡ് വിഭാഗത്തില്‍ പെടുന്ന നായ്ക്കളെയും ലഡാക്കില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
ഇവയിൽ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കാൻ എളുപ്പമാണെന്ന് മൃഗ സംരക്ഷണ പ്രവർത്തകൻ ഗൌരി മൌലവി പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ ഇവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. ട്രാക്കിംഗ്, ഗാര്‍ഡ്, മൈന്‍ കണ്ടെത്തല്‍, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തല്‍, പെട്രോളിംഗ്, അവലാഞ്ചേ റെസ്‌ക്യൂ ഓപ്പറേഷന്‍, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍, അസ്സള്‍ട്ട് എന്നിങ്ങനെ എട്ടിലധികം വിവിധ ആവശ്യങ്ങള്‍ക്കാണ് ഇന്ത്യന്‍ സൈന്യം നായകളെ ഉപയോഗിക്കുന്നത്.
2019 ജൂലായ് മുതല്‍ വിജയകരമായ 53 ഓപ്പറേഷനുകളിലാണ് സൈന്യത്തിലെ നായകള്‍ സൈന്യത്തെ സഹായിച്ചത്. അതില്‍ ഐ ഇഡി, സ്പോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയ 30 കേസുകളും തീവ്രവാദികളെ കണ്ടെത്തി കൊലപ്പെടുത്താന്‍ സഹായകരമായ അഞ്ചു കേസുകളും സൈന്യത്തിനെതിരേ പോരാടാനായി സൂക്ഷിക്കപ്പെട്ടിരുന്ന ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ശേഖരം കണ്ടെത്തിയ 14 കേസുകളും പെടുന്നു.
ബംഗ്ലാദേശ്, മ്യാന്‍മര്‍, കംബോഡിയ, തുടങ്ങിയ അയല്‍ രാജ്യങ്ങളിലും നിന്ന് പോലും ലഡാക്ക് ഇനങ്ങളില്‍ പെടുന്ന ഇത്തരം നായ്ക്കള്‍ക്ക് വേണ്ടി ആവശ്യം ഉയരുന്നുണ്ട്. നായകളെ വേണ്ടവണ്ണം പരിശീലിപ്പിച്ച് സൈനിക നടപടിക്ക് ഉപയോഗിക്കുന്ന രീതി വിജയകരമായതോടെ ദക്ഷിണാഫ്രിക്ക, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ്, സീഷെല്‍സ് എന്നിവിടങ്ങളില്‍ നിന്നും ഡോഗ് ഹാന്‍ഡിലിംഗ് വിഭാഗത്തെ പരിശീലിപ്പിക്കാമോ എന്ന ആവശ്യവും ഉയരുന്നുണ്ട്.