കാസർകാേട്: ചെങ്കളയിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്കള തൈവളപ്പ് പാണളത്ത് മിഥിലാജ് (50), ഭാര്യ സാജിദ (38), മകൻ സാഹിദ് (14) എന്നിവരെയാണ് വിഷം ഉളളിൽച്ചെന്ന് മരിച്ചനിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മിഥിലാജും ഭാര്യയും ചേർന്ന് ഇന്ദിരനഗറിൽ തയ്യൽക്കട നടത്തുകയാണ്. ഇവർക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ചിലർ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.