69-ാം ജന്മമദിനം ആഘോഷിച്ചതിന് പിന്നാലെ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി. ആരാധകരുടെ സ്‌നേഹത്തിനും ആശംസകൾക്കും നന്ദി പറഞ്ഞാണ് പുതിയ ചിത്രം മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. "എല്ലാവർക്കും സ്‌നേഹത്തോടെ" എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'പ്രായത്തെ ഇങ്ങനെ തോൽപ്പിക്കുന്ന മനുഷ്യൻ', 'ഈ ചെറുപ്പക്കാരനെ കൊണ്ട് തോറ്റു..' തുടങ്ങിയ കമന്റുളോടെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇന്നലെ ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 'ഈ കേക്ക് നിങ്ങൾക്കൊപ്പം പങ്കു വയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു " എന്ന ക്യാപ്ഷനോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മലയാളികൾ ഒന്നടങ്കം പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.വാപ്പച്ചിക്ക് സ്‌നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൂടാതെ മമ്മൂട്ടിയുടെ ജന്മദിനത്തിൽ താരത്തിന് ലഭിച്ച ആശംസകളെല്ലാം ചേർന്ന് പുതിയൊരു റെക്കാഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ആരാധകർ. ട്വിറ്ററിലെ HappyBirthdayMammukka എന്ന ഹാഷ്ടാഗ് ഇതിനോടകം 10 മില്യൺ ആളുകളാണ് ഉപയോഗിച്ചത്.