up

ലഖ്നൗ: 11 വയസുള്ള മകളെ വിറ്റെന്ന അഭ്യൂഹത്തെ തുടർന്ന് പിതാവിനെ അഞ്ചംഗ സംഘം മർദ്ദിച്ചുകൊന്നു. ഞായറാഴ്ച വെെകുന്നേരം ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. മെയിൻപുരിയിലെ ഖാർഗജിത് നഗറിയലായിരുന്നു പെൺകുട്ടിയും പിതാവ് സർവേഷും താമസിച്ചിരുന്നത്. മകളെ അടുത്തിടെ ബന്ധുവീട്ടിലേക്ക് സ‌ർവേഷ് അയച്ചിരുന്നു. എന്നാൽ അദ്ദഹം തന്റെ മകളെ വിറ്റതായി അഭ്യൂഹങ്ങൾ പരന്നു. ഇതേ തുടർന്നാണ് ആക്രണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

സർവേഷിന്റെ വീട്ടിലെ ടെറസിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഇരുമ്പ് വടികളും ലാത്തികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സർവേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽപ്പേരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാനം വഷളാകുന്നു എന്നാരോപിച്ച് ബി എസ് പി രംഗത്തെത്തി. ട്വിറ്ററിൽ അക്രമത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു പ്രതികരണം. ഒരു വലതുപക്ഷ ഗ്രൂപ്പിന് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

मैनपुरी का यह वीडियो सामने आया है जहां बजरंग दल के कार्यकर्ताओं द्वारा कचौड़ी का ठेला लगाने वाले दलित युवक सर्वेश दिवाकर की लिंचिंग कर हत्या कर दी गई।

दोषी बजरंग दल के कार्यकर्ताओं पर कड़ी कार्रवाई करे सरकार। @dgpup pic.twitter.com/H4xdLzNgWT

— Samajwadi Party (@samajwadiparty) September 7, 2020