who

ജനീവ: കൊവിഡ് 19 ലോകത്തെ അവസാനത്തെ പകർച്ചവ്യാധി അല്ലെന്നും ഇതിന് പിന്നാലെ മറ്റൊരു പകർച്ചവ്യാധി കൂടി നേരിടാൻ തയ്യാറാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഇത് അവസാനത്തെ പകർച്ചവ്യാധി ആയിരിക്കില്ല. പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം." - ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.
അതേസമയം ലോകത്ത് ഇതുവരെ 27.19 ദശലക്ഷം പേർക്കാണ് കൊവിഡ് രോഗം ബാധിച്ചത്. 8,88,326 പേർ ഈ രോഗത്താൽ മരണമടഞ്ഞു.

ലോകത്ത് പകർച്ചവ്യാധികളും മഹാവ്യാധികളും പൊട്ടിപ്പുറപ്പെടുന്നത് ജീവിതയാഥാർത്ഥ്യങ്ങളിലൊന്നാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷേ, അടുത്ത പകർച്ചവ്യാധി വരുമ്പോൾ, ഇത്തവണത്തേക്കാൾ കൂടുതൽ ലോകം അതിനെ നേരിടാൻ തയ്യാറെടുത്തിരിക്കണം. അടുത്ത വർഷം പകുതിക്കു മുമ്പ് വൻതോതിലുള്ള കൊവിഡ് വാക്സിനേഷൻ പ്രതീക്ഷിക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാർഗറ്റ് ഹാരിസ് വ്യക്തമാക്കി.

 വാ​ക്സി​ൻ​ ​വി​ത​ര​ണം​ ​ഏ​റ്റെ​ടു​ത്ത് ​യു​നി​സെ​ഫ്

​കൊ​വി​ഡ് ​മ​ഹാ​മാ​രി​ക്കെ​തി​രെ​ ​ഫ​ല​പ്ര​ദ​മാ​യ​ ​വാ​ക്സി​ൻ​ ​നി​ർ​മ്മി​ച്ചാ​ലു​ട​ൻ​ ​അ​ത് ​ലോ​ക​മെ​ങ്ങും​ ​ല​ഭ്യ​മാ​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​യു​നൈ​റ്റ​ഡ് ​നേ​ഷ​ൻ​സ് ​ചി​ൽ​ഡ്ര​ൻ​സ് ​ഫ​ണ്ട് ​(​യു​നി​സെ​ഫ്)​ ​ഏ​റ്റെ​ടു​ത്തു.
പാ​ൻ​ ​അ​മേ​രി​ക്ക​ൻ​ ​ഹെ​ൽ​ത്ത് ​ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​യു​നി​സെ​ഫ് ​ഈ​ ​ദൗ​ത്യം​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വാ​ക്സി​നു​ക​ൾ​ ​വാ​ങ്ങു​ന്ന​ ​യു​നി​സെ​ഫ് ​നൂ​റോ​ളം​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഇ​ത് ​ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.
പോ​ളി​യോ,​ ​മു​ണ്ടി​നീ​ര് ​എ​ന്നി​വ​യ്ക്ക​ട​ക്കം​ ​പ്ര​തി​വ​ർ​ഷം​ 200​ ​കോ​ടി​ ​ഡോ​സ് ​വാ​ക്സി​നാ​ണ് ​യു​നി​സെ​ഫ് ​വാ​ങ്ങി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​കോ​വാ​ക്സ് ​ഗ്ളോ​ബ​ൽ​ ​വാ​ക്സി​ൻ​ ​ഫെ​സി​ലി​റ്റി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​എ​ല്ലാ​വ​ർ​ക്കും​ ​മ​ഹാ​മാ​രി​ക്കെ​തി​രാ​യ​ ​വാ​ക്സി​ൻ​ ​എ​ത്തി​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​കോ​വാ​ക്സു​മാ​യി​ ​ചേ​ർ​ന്ന് ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​സം​ഭ​രി​ക്കാ​നും​ ​ദ​രി​ദ്ര​വും​ ​വി​ക​സ്വ​ര​വു​മാ​യ​ 92​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യാ​നു​മു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.
മ​ഹാ​മാ​രി​യു​ടെ​ ​ഏ​റ്റ​വും​ ​മോ​ശ​മാ​യ​ ​അ​വ​സ്ഥ​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​ആ​ഗോ​ള​ ​വി​ത​ര​ണം​ ​ന​ട​ത്തു​ക​യെ​ന്ന​ ​പു​തി​യ​ ​വെ​ല്ലു​വി​ളി​ ​ഏ​റ്റെ​ടു​ക്കു​ക​യാ​ണെ​ന്ന് ​യു​നി​സെ​ഫ് ​ട്വീ​റ്റി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.​ ​ഉ​യ​ർ​ന്ന​ ​വ​രു​മാ​ന​മു​ള്ള​ 80​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​വ​രു​ടെ​ ​ബ​ഡ്ജ​റ്റു​ക​ൾ​ക്ക് ​അ​നു​സൃ​ത​മാ​യി​ ​വാ​ക്സി​ൻ​ ​എ​ത്തി​ക്കും.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് 170​ല​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​വാ​ക്സി​ൻ​ ​സം​ഭ​ര​ണം,​ ​വി​ത​ര​ണം​ ​എ​ന്നി​വ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​ചെ​യ്യു​ന്ന​ത്.