ലഡാക്ക്: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്നലെ വെടിവയ്‌പ്പ് ഉണ്ടായ പ്രദേശങ്ങളിൽ ഇന്നും ചൈനീസ് പ്രകോപനം.
40 മുതൽ 50 വരെ ചൈനീസ് സൈനികർ വാളും കുന്തങ്ങളുമായി ഇവിടെ ഇന്ത്യൻ പോസ്‌റ്റിനു നേരെ മാർച്ച് ചെയ്യുകയാണെന്നാണ് വിവരം.
ഇന്നലെ രാത്രിയിൽ റെസാംഗ് ലായിൽ ഇന്ത്യയുടെ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ചൈനീസ് സേന കടുത്ത ശ്രമം നടത്തി. ഇന്ത്യൻ സേനയുടെ ചെറുത്ത് നിൽപ്പിൽ പ്രകോപിതരായ ചൈനീസ് പട്ടാളം തുടർന്ന് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഇതിന്റെ തുടർച്ചയാണ് ഇന്ന് ആയുധങ്ങളുമായുളള പ്രകോപനം.
ഇന്നലെ ചൈനയുടെ പ്രകോപന ശേഷം ഉടൻ തന്നെ ഇന്ത്യ അതിരുകടന്നുവെന്നും വെടിയുതിർത്തുവെന്നും ചൈന പ്രസ്‌താവനയിറക്കിയിരുന്നു. എന്നാൽ യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിയുതിർക്കുകയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ഇതിന് മറുപടി നൽകി. കരസേന മേധാവി എം.എം.നരവനെ അതിർത്തിയിലെ സ്ഥിതിഗതികൾ കരസേന മേധാവി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും സംഭവങ്ങളുടെ നിജസ്ഥിതി അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേ സമയം മുൻപ് സംഘർഷം ആരംഭിച്ച പാങ്‌ഗോംഗ് നദിയുടെ കിഴക്കൻ മേഖലയിൽ ഇന്ത്യയ്ക്കാണ് ഇപ്പോൾ മേൽക്കൈ. അതിർത്തിയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വൈകുന്നേരം ഉന്നത തല യോഗം കൂടുന്നുണ്ട്.