treo

തിരുവനന്തപുരം: മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ പുതിയ 'ട്രിയോ" ഇലക്‌ട്രിക് ത്രീവീലറുകൾ വിപണിയിലെത്തി. 'ഫെയിം" സബ്സിഡി കിഴിച്ചുള്ള എക്‌സ്ഷോറൂം വില 2.7 ലക്ഷം രൂപ. ഇലക്ട്രിക് വാഹനവില്പന പ്രോത്സാഹിപ്പിക്കാൻ സർക്കാർ നൽകുന്ന 25,000 രൂപയുടെ സബ്സിഡിയും ലഭിക്കും.

മണിക്കൂറിൽ 55 കിലോമീറ്ററാണ് ടോപ് സ്‌പീഡ്. മഹീന്ദ്ര ഫിനാൻസിൽ നിന്ന് 50,000 രൂപയുടെ കുറഞ്ഞ ഡൗൺ പേമെന്റ് സ്കീമിലും എസ്.ബി.ഐയിൽ നിന്ന് 10.8 ശതമാനം കുറഞ്ഞ പലിശ നിരക്കിലും ട്രിയോ സ്വന്തമാക്കാം. 5,000 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.