qatar

ദോഹ: മാൾ ഓഫ് ഖത്തറിന് സമീപം ചെറിയ തീപിടിത്തം. മാൾ ഓഫ് ഖത്തറിനോട് ചേർന്നുള്ള ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. നേരിയ തീപിടിത്തത്തെ തുടർന്ന് പുക ഉയർന്നു. ഉടനെതന്നെ സിവിൽ ഡിഫൻസ് ജീവനക്കാരും ഉദ്യോഗസ്ഥരുമെത്തി തീ അണച്ച് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നുമില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.