ഇടുക്കി: ജോസ് കെ മണി രാജ്യസഭാംഗത്വം രാജിവയ്ക്കേണ്ടതില്ലെന്ന് റോഷി അഗസ്റ്റിൻ എം എല്‍ എ. കേരള കോൺഗ്രസ് ആരെയും വഞ്ചിച്ചിട്ടില്ലെന്നും എല്ലാ കാലത്തും യു ഡി എഫിനൊപ്പം നിന്നവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നീതികേട് കാണിച്ചത് കേരള കോൺഗ്രസിനോടാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
എം എല്‍ എമാരും രാജിവയ്ക്കേണ്ടതില്ല, യുഡിഎഫില്‍ നിന്ന് തങ്ങള്‍ പുറത്തുവന്നതല്ല. കേരള കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങി കോണ്‍ഗ്രസ് നേതാക്കളും ജയിച്ചിട്ടുണ്ട്– റോഷി പറഞ്ഞു.
അതേസമയം ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ജോസ് വിഭാഗത്തിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. എന്നാല്‍ യു ഡിഎ ഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.