ബോളിബുഡ് നടി സണ്ണി ലിയോണിന്റെ ഇൻസ്റ്റാഗ്രം ചിത്രങ്ങൾ എന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ഥമായ ചിത്രങ്ങളാണ് സണ്ണി പങ്കുവയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ ഒരു ചിത്രമാണ് സണ്ണി ലിയോൺ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
സണ്ണിയും കുടുംബവും ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരത്തിലാണ് താമസിക്കുന്നത്. ഇവിടെ കാലാവസ്ഥ മോശമായി ചൂട് ഏറിവരികയാണ്. ഈ സാഹചര്യത്തിൽ ചൂടിൽ നിന്നും രക്ഷനേടാൻ ഒരു പുതിയ വസ്ത്രം കണ്ടെത്തിയിരിക്കുകയാണ് സണ്ണി. പുതിയ നീന്തൽ വസ്ത്രം ധരിച്ച് വേനൽ കാലത്തെ അതിജീവിക്കുന്ന സണ്ണിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ലോസ് ഏഞ്ചൽസിലെ വേനൽ കാലം ആസ്വദിക്കുന്നുവെന്നാണ് സണ്ണി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുളളിൽ സണ്ണിയുടെ സ്വിമ്മിംഗ് സ്യൂട്ടണിഞ്ഞ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായെത്തിയത്.