മാഹി: ഒരു കോണ്‍ക്രീറ്റ് സ്ലാബ്. കഷ്ടിച്ച് ഒരു ചെറിയ കാർ പാർക്ക് ചെയ്യാൻ മാത്രം സ്ഥലം. അവിടെയാണ് ബിജു എന്ന ഡ്രൈവര്‍ വെള്ള നിറമുള്ള ടൊയോട്ട ഇന്നോവ കാര്‍ പാർക്ക് ചെയ്തതും അനായാസമായി കാർ തിരിച്ച് ഇറക്കി വർക്ക് ഷോപ്പിൽ കൊണ്ട് പോയതും. വീഡിയോ വൈറലായതോടെ ബിജു സോഷ്യൽ മീഡിയയിലെ സൂപ്പർ ഡ്രൈവറായി മാറി.
കോണ്‍ക്രീറ്റ് സ്ലാബിന് മുന്നിലും പിന്നിലും ആഴത്തിലുള്ള താഴ്ചയായിട്ടും വളരെ ശ്രദ്ധയോടെയാണ് ബിജു കാർ പാർക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ ബിജുവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. അതോടൊപ്പം വീഡിയോ കൃത്രിമമാണെന്നും നിരവധി പേർ പറഞ്ഞു. ഇപ്പോഴിതാ, ആ കാര്‍ അവിടെ എങ്ങനെ പാര്‍ക്ക് ചെയ്തുവെന്ന് കൂടി കാണിച്ചുതരികയാണ് പി.ജെ ബിജു.
നിരവധിയാളുകളെ സാക്ഷിയാക്കിയാണ് ബിജു കാര്‍ അവിടെ തിരിച്ച് പാര്‍ക്ക് ചെയ്യുന്നത്. അതിന്റെ വീഡിയോയും ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു.