mammootty

' പിണങ്ങല്ലേ, എന്താ മോൾടെ പേര് ? ' ചോദിക്കുന്നത് നടൻ മമ്മൂട്ടിയാണ്. ഫേസ്ബുക്കിലൂടെ പങ്കുവച്ച പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വിഡിയോയുടെ അടിക്കുറിപ്പായാണ് മമ്മൂട്ടിയുടെ ഈ ചോദ്യം. ' മമ്മൂക്കയോട് മിണ്ടൂല്ല ' എന്ന് ഏങ്ങലടിച്ച് പൊട്ടിക്കരയുന്ന ഒരു കൊച്ചു പെൺകുട്ടിയെ വീഡിയോയിൽ കാണാം. ' എന്നെ മാത്രം മമ്മൂക്ക ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് ഞാൻ മിണ്ടൂല ' എന്നൊക്കെ കുട്ടി പരിഭവം പറയുന്നത് കാണാം. കുട്ടിയുടെ അച്ഛൻ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കരഞ്ഞ് പിണങ്ങി മാറി പോകുന്നതും കാണാം. കുട്ടിയുടെ കരച്ചിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതോടെ വീഡിയോ മമ്മൂട്ടിയും കാണാനിടെയായതിനെ തുടർന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ച് മോളുടെ പേരെന്താണെന്ന് തിരക്കിയിരിക്കുന്നത്. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടൻ - സജ്‌ല ദമ്പതികളുടെ മകൾ പീലിയാണ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ ആരാധകർ നിമിഷ നേരം കൊണ്ട് കണ്ടെത്തിയിരിക്കുന്നത്. വീഡിയോ ചുവടെ,